banner

ഡി.ഇ.ഒ. തസ്തിക ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് അഞ്ച് മാസമായി...!, കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസ് ഉപരോധിച്ച് പ്രതിഷേധിച്ച് കെ.എസ്.യു; നടന്നത് ഇങ്ങനെ

കൊല്ലം : ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡി.ഇ.ഒ.) തസ്തിക കഴിഞ്ഞ അഞ്ച് മാസമായി ഒഴിഞ്ഞുകിടക്കുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.യു. കൊല്ലം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ 2025 ജൂൺ 28-ന് ജില്ലാ വിദ്യാഭ്യാസ ഓഫീസ് ഉപരോധിച്ചു. ഡി.ഇ.ഒ.യുടെ അഭാവം ജില്ലയിലെ എയ്ഡഡ് സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയതായി കെ.എസ്.യു. ആരോപിച്ചു. 2025 ജൂൺ 2-ന് സ്കൂളുകൾ തുറന്നെങ്കിലും, പാഠപുസ്തക വിതരണം അവതാളത്തിലായതും എയ്ഡഡ് മേഖലയിലെ അധ്യാപകരുടെ ശമ്പളവും ട്രാൻസ്ഫറുകളും പ്രതിസന്ധിയിലാണെന്നും കെ.എസ്.യു. ചൂണ്ടിക്കാട്ടി.

ഇടതുപക്ഷ അധ്യാപക സംഘടനാ നേതാക്കന്മാരെ ഡി.ഇ.ഒ. തസ്തികയിൽ നിയമിക്കാൻ വേണ്ടി സർക്കാർ ബോധപൂർവം നിയമനം വൈകിപ്പിക്കുകയാണെന്ന് കെ.എസ്.യു. ആരോപിച്ചു. കെ.എസ്.യു. കൊല്ലം അസംബ്ലി പ്രസിഡന്റ് കെ.കെ. ശ്രീകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന ഉപരോധത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് ഫൈസൽ കുഞ്ഞുമോൻ, ജില്ലാ ഭാരവാഹികളായ അരവിന്ദ്. എ, ആദി എസ്.പി, നേതാക്കളായ സെയ്ദലി, ടോജിൻ പള്ളിത്തോട്ടം, അജ്മൽ നവാസ്, അസീം എന്നിവർ പങ്കെടുത്തു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Post a Comment

0 Comments