ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ഇന്ത്യക്കാരന് ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സോവിയറ്റ് യൂണിയന് സഹകരണത്തില്‍ 1982 ല്‍ ബഹിരാകാശ യാത്ര നടത്തിയ രാകേഷ് ശര്‍മയ്ക്ക് ശേഷം 41 വര്‍ഷങ്ങള്‍ക്ക് ശേഷം ബഹിരാകാശത്ത് എത്തിയ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല.
140 കോടി ഇന്ത്യക്കാരുടെ മനസില്‍ ശുഭാംശു ശുക്ല ഉണ്ടെന്ന് പ്രധാനമന്ത്രി കൂടിക്കാഴ്ചയില്‍ അറിയിച്ചു. താന്‍ സുരക്ഷിതനാണെന്ന് പ്രധാനമന്ത്രിയെ അറിയിച്ച ശുഭാംശു തന്റെ യാത്ര എല്ലാ ഇന്ത്യക്കാരുടേത് കൂടിയാണെന്നും പ്രതികരിച്ചു. ബഹിരാകാശത്ത് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ അതിയായ അഭിമാനമുണ്ടെന്നും ശുഭാംശു പ്രധാനമന്ത്രിയെ അറിയിച്ചു
0 Comments