Iklan

Iklan

,

Iklan

Video

കെയര്‍ വിസയില്‍ ജോലി തേടി എത്തിയ മലയാളി യുവാവ് യുകെയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ

SPECIAL CORRESPONDENT
, Sunday, June 08, 2025 WIB Last Updated 2025-06-08T09:50:14Z

കവന്‍ട്രി : യുകെയിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പാമ്പാക്കുട സ്വദേശി ദീപു മേന്‍മുറിയെ ആണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.

കെയര്‍ വിസയില്‍ ജോലി തേടി എത്തിയ ദീപു കെയര്‍ ഹോമില്‍ നിന്നും പിരിച്ചു വിടപ്പെട്ടതിനെ തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നവെന്ന് സ്ഥിരീകരിക്കാത്ത വാർത്തകൾ പുറത്ത് വരുന്നുണ്ട്.

കെയർ ഹോമിലെ ജോലി നഷ്ടമായ സാഹചര്യത്തില്‍ ദീപുവിന് അടുത്തിടെ ഒരു മലയാളി റെസ്റ്റോറന്റില്‍ ഷെഫ് ആയി ജോലി ലഭിച്ചിരുന്നു. കുറച്ചു ദിവസങ്ങളായി ദീപു ജോലി സ്ഥലത്ത് എത്താതിരുന്നതിനെ തുടര്‍ന്ന് പോലീസ് അന്വേഷണത്തിലാണ് ദീപു താമസസ്ഥലത്തു മരിച്ചതായി കണ്ടെത്തിയത്.

മരണവിവരം മാഞ്ചസ്റ്റര്‍ പോലീസ് നാട്ടില്‍ അറിയിച്ചതിനെ തുടര്‍ന്നു നാട്ടുകാര്‍ സഹായം തേടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് യുകെ മലയാളികള്‍ വിവരം അറിയുന്നത്. രാമമംഗലം നെയ്ത്തുശാലപ്പടിയിലാണ് ദീപുവിന്റെ വീട്. നിഷ ദീപുവാണ് ഭാര്യ

ദീപുവിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ മലയാളി സംഘടനകളോ പൊതു പ്രവര്‍ത്തകരോ സഹായിക്കണമെന്ന് സുഹൃത്തുക്കളും മറ്റും സോഷ്യല്‍ മീഡിയ വഴി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ദീപു മേൻമുറിയുടെ ആകസ്മിക വേർപാടിൽ ന്യൂസ് 4 മീഡിയ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents