Iklan

Iklan

,

Iklan

Video

കൊല്ലത്ത് ഒൻപത് മാസം ഗർഭിണിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് 22-കാരിയായ യുവതി

SPECIAL CORRESPONDENT
, Friday, June 27, 2025 WIB Last Updated 2025-06-27T09:55:12Z

കൊല്ലം : കോട്ടക്കവിളയിൽ ഒൻപത് മാസം ഗർഭിണിയായ യുവതി തൂങ്ങി മരിച്ചു. ഇളമാട് പഞ്ചായത്തിലെ കോട്ടക്കവിള മനു ഭവനിൽ 22-കാരിയായ അശ്വതിയെയാണ് വീടിന്റെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഒൻപത് മാസം ഗർഭിണിയായിരുന്ന അശ്വതി, കഴിഞ്ഞ ദിവസം ഭർത്താവിനൊപ്പം ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് പോയി മടങ്ങിയെത്തിയ ശേഷം, ഉച്ചയ്ക്ക് 3 മണിയോടെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.

പൂയപ്പള്ളി പോലീസ് അശ്വതിയുടെ ഭർത്താവ് മനുവിനെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷം വിട്ടയച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents