banner

നൈറ്റ് ഡ്യൂട്ടിക്കിടെ ഉറക്കം; പെരുമ്പാവൂര്‍ സ്റ്റേഷനിലെ വനിതാ പോലീസ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് സസ്പെന്‍ഷന്‍

പെരുമ്പാവൂർ : നൈറ്റ് ഡ്യൂട്ടിക്കിടെ ഉറങ്ങിയെന്ന കുറ്റത്തിന് പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെ മൂന്ന് പേരെ സസ്‌പെൻഡ് ചെയ്തു. എസ്‌സിപിഒ ബേസിൽ, സിപിഒമാരായ ഷെഫീക്ക്, ഷഹന എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.

കഴിഞ്ഞ മേയ് 29-ന് രാത്രി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പരിശോധനയ്ക്കെത്തിയപ്പോൾ ചുമതലയിൽ ഉണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥരും ഉറക്കത്തിലായിരുന്നുവെന്നാണ് കണ്ടെത്തൽ. ഈ സമയം, കഞ്ചാവ് കേസിൽ പ്രതിയായ ഒരു വനിത ഉൾപ്പെടെ രണ്ട് പേരും മോഷണക്കേസിലെ മറ്റൊരു പ്രതിയും സ്റ്റേഷനിൽ കസ്റ്റഡിയിലുണ്ടായിരുന്നു.

Post a Comment

0 Comments