Iklan

Iklan

,

Iklan

Video

യു.കെയിൽ കൗമാരക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി; 3 പേരെ അറസ്റ്റ് ചെയ്തതായി സൂചന, മരണകാരണം പുറത്തുവിടാതെ പോലീസ്; അന്വേഷണം ഊർജ്ജിതമാക്കി

SPECIAL CORRESPONDENT
, Monday, June 09, 2025 WIB Last Updated 2025-06-09T06:22:05Z

യു.കെ.യിൽ വടക്കൻ മാഞ്ചസ്റ്ററിൽ കൗമാരക്കാരൻ കൊല്ലപ്പെട്ടതിനെ തുടർന്ന് അന്വേഷണം ശക്തമാക്കി പോലീസ്. കുട്ടി ചലനമില്ലാതെ കിടക്കുന്നത് പോലീസ് അറിഞ്ഞതോടെ ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് മാഞ്ചസ്റ്ററിലെ ന്യൂ മോസ്റ്റൺ പ്രദേശത്തെ നെവിൻ റോഡിലേക്ക് ഉദ്യോഗസ്ഥരെയും പാരാമെഡിക്കുകളെയും എയർ ആംബുലൻസിനെയും ഉടൻ തന്നെ വിളിച്ചു വരുത്തിയിരുന്നു. എന്നാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

കുട്ടി എങ്ങനെയാണ് മരിച്ചതെന്നുള്ള കാര്യം പോലീസ് മാധ്യമങ്ങൾക്ക് മുന്നിൽ ഇതുവരെ പുറത്തു വിട്ടിട്ടില്ല. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി സൂചനയുണ്ട്. സംഭവത്തിൽ ഏതെങ്കിലും തരത്തിൽ വിവരം അറിയാവുന്നവർ പോലീസിന് സൂചന നൽകണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

അന്വേഷണത്തിനും പിന്തുണയ്ക്കും ആൺകുട്ടിയുടെ കുടുംബത്തിന് സ്‌പെഷ്യലിസ്റ്റ് ഓഫീസർമാരുടെ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഡിറ്റക്ടീവുകൾ പറഞ്ഞു. അന്വേഷണത്തിന്റെ പുരോഗതി പിന്നീട് വ്യക്തമാക്കുമെന്നാണ് പോലീസ് പറയുന്നത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents