Iklan

Iklan

,

Iklan

Video

ജോലിക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങി ബസിൽ കയറി...!, പിന്തുടർന്നപ്പോൾ കണ്ടത് പാതിവഴിയിൽ വെച്ച് ഇറങ്ങി ബൈക്കിൽ കയറി പോകുന്ന ദിവ്യയെ; ഭാര്യയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ

SPECIAL CORRESPONDENT
, Monday, June 09, 2025 WIB Last Updated 2025-06-09T06:14:31Z

തൃശൂർ : വരന്തരപ്പിള്ളിയിൽ ഭാര്യയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി സൗഹൃദമുണ്ടെന്ന സംശയത്തെ ആണ് കൊലപാതകം നടന്നത്.

വേലൂപ്പാടം വെട്ടിങ്ങപ്പാടം പാറയ്ക്ക ഗംഗാധരന്റെയും ഷീലയുടെയും മകളായ ദിവ്യ(36) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് കണ്ണാറ കരടിയള തെങ്ങനാൽ കുഞ്ഞുമോനെ (45) പൊലീസ് പിടികൂടിയിരുന്നു. പ്രതി നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

ദിവ്യ ജോലിയ്ക്കായി പോകുന്ന സമയത്ത് കുഞ്ഞുമോൻ ഇവരെ പിന്തുടർന്നു. തുടർന്ന് ബസിൽ പോകുന്നതിനിടെ വഴിമധ്യേ ഇറങ്ങിയ ദിവ്യ പിന്നീട് ഒരു ബൈക്കിൽ കയറി പോകുന്നത് കണ്ടതായി കുഞ്ഞുമോൻ പൊലീസിനോട് പറഞ്ഞു. ഇക്കാര്യം പറഞ്ഞ് തലേദിവസം വീട്ടിൽ കലഹമുണ്ടായി. തുടർന്നായിരുന്നു കൊലപാതകം നടന്നത്.

പൊലീസ് സ്റ്റേഷനു സമീപത്താണ് ദമ്പതികൾ വാടകയ്ക്കു താമസിച്ചിരുന്നത്. കൊലപാതക ശേഷം ഭാര്യ മരിച്ചതു പനിയും അലർജിയും ശ്വാസംമുട്ടലും പിടിപെട്ടതുമൂലമാണെന്നാണു കുഞ്ഞുമോൻ ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിച്ചത്.

എന്നാൽ, ദിവ്യയുടെ മുഖത്തും കഴുത്തിലും കണ്ടെത്തിയ പാടുകൾ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന സൂചനയിലേക്കെത്തി. ശനിയാഴ്ച വൈകിട്ടു നാലോടെയാണു ദിവ്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞുമോനും ദിവ്യയ്ക്കും 11 വയസ്സുള്ള മകനുണ്ട്.


Terbaru Lainnya

TERKINI LAINNYA
REGIONAL

Recents