Iklan

Iklan

,

Iklan

Video

കൊല്ലത്ത് ബൈക്കിന് കുറുകെ നായ ചാടി അപകടം...!, പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു; മരിച്ചത് അഞ്ചാലുംമൂട് കടവൂർ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ

SPECIAL CORRESPONDENT
, Wednesday, June 11, 2025 WIB Last Updated 2025-06-11T05:37:58Z

കൊല്ലം : കൊല്ലം താലൂക്ക് കച്ചേരി ജംഗ്ഷന് സമീപം ബൈക്കിന് കുറുകെ നായ ചാടിയതിനെ തുടർന്ന് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. അഞ്ചാലുംമൂട് കടവൂർ മണ്ണാശേരിൽ വീട്ടിൽ അനൂപ് വരദരാജൻ ആണ് മരിച്ചത്. കെഎപി-3 ബറ്റാലിയനിലെ ഉദ്യോഗസ്ഥനായിരുന്നു അനൂപ്.

ഇന്നലെ രാത്രി 12:15 ഓടെ നടന്ന അപകടത്തിൽ അനൂപിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിൽ ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്.

അനൂപിന്റെ പിറന്നാൾ ആഘോഷത്തിന് ശേഷം ബൈക്കിൽ യാത്ര ചെയ്യവേയാണ് നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞത്. പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents