Iklan

Iklan

,

Iklan

Video

സിക്കിം മണ്ണിടിച്ചിൽ; കാണാതായ സൈനികന്റെ മൃത​ദേഹം കണ്ടെത്തി, കാണാതായ മറ്റു അഞ്ചു പേർക്കായി തെരച്ചിൽ

SPECIAL CORRESPONDENT
, Sunday, June 08, 2025 WIB Last Updated 2025-06-08T03:52:39Z

ഡൽഹി : സിക്കിമിലെ മണ്ണിടിച്ചിലിൽ കാണാതായ സൈനികന്റെ മൃത​ദേഹം കണ്ടെത്തി. ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് സ്വദേശി പി കെ സൈനുദ്ദീൻ്റെ മൃതദേഹം ആണ് കണ്ടെത്തിയത്.

മണ്ണിൽ പുതഞ്ഞ നിലയിൽ എട്ട് അടി താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മറ്റു നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ദിവസത്തിനുളളിൽ മൃതദേഹം ലക്ഷദ്വീപിൽ എത്തിക്കുമെന്ന് കരസേന വൃത്തങ്ങൾ അറിയിച്ചു.

കാണാതായ മറ്റു അഞ്ചു പേർക്കായി തെരച്ചിൽ തുടരുകയാണെന്നും ഇന്ത്യൻ കരസേന വ്യക്തമാക്കി.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents