banner

കാഞ്ഞിരംകുഴി കെ.എസ്.ഇ.ബി. ഓഫീസിൽ തെരുവുനായ ആക്രമണം; ജീവനക്കാരനടക്കം രണ്ടുപേർക്ക് കടിയേറ്റു


അഞ്ചാലുംമൂട് : കാഞ്ഞിരംകുഴി കെ.എസ്.ഇ.ബി. ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന് സമീപം തെരുവുനായയുടെ ആക്രമണത്തിൽ ജീവനക്കാരനടക്കം രണ്ടുപേർക്ക് പരുക്കേറ്റു. ഓഫീസിലെ ജീവനക്കാരനായ രാജേന്ദ്രനും സമീപത്തെ സൊസൈറ്റിയിൽ പാൽ വാങ്ങാൻ എത്തിയ ഒരു വ്യക്തിക്കുമാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ജോലിക്ക് ഹാജരായ രാജേന്ദ്രനെയും സമീപത്തെ പാൽ സൊസൈറ്റിയിൽ പാൽ വാങ്ങാൻ എത്തിയ ആളെയുമാണ് തെരുവുനായ ആക്രമിച്ചത്.

ആളൊഴിഞ്ഞ പ്രദേശമായതിനാൽ മാലിന്യങ്ങൾ കൊണ്ടുവന്ന് തള്ളുന്നത് പ്രദേശം തെരുവുനായകളുടെ വിഹാരകേന്ദ്രമാകാൻ കാരണമായതായി അധികൃതർ വ്യക്തമാക്കി. പകലോ രാത്രിയോ വ്യത്യാസമില്ലാതെ ജീവനക്കാർക്കും പൊതുജനങ്ങൾക്കും എത്തിച്ചേരേണ്ട പ്രധാന കേന്ദ്രമാണ് കാഞ്ഞിരംകുഴി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ്.

പരുക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം തുടർ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് തൃക്കരുവ ഗ്രാമപഞ്ചായത്തിനെ അറിയിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മാലിന്യനിർമാർജനവും തെരുവുനായ ശല്യം നിയന്ത്രിക്കാനുള്ള നടപടികളും അടിയന്തരമായി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Post a Comment

0 Comments