banner

കൊല്ലത്ത് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ...!, 17 കാരൻ്റെ മരണം അഡ്മിഷൻ എടുക്കാനായി പോയി മടങ്ങിയെത്തിയതിനു പിന്നാലെ


കൊല്ലം : അഞ്ചൽ ഇടമുളയ്ക്കൽ, തൊള്ളൂർ വേണുസദനത്തിൽ അക്ഷയ്‌നാഥ് (17) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആയൂർ ഗവ. ജവഹർ ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥിയാണ് അക്ഷയ്‌നാഥ്. കഴിഞ്ഞ ദിവസം ഐ.ടി. കോഴ്സിൽ അഡ്മിഷൻ എടുക്കാനായി പോയി മടങ്ങിയെത്തിയതിനു പിന്നാലെയാണ് ഈ ദാരുണ സംഭവം.

അക്ഷയ്‌നാഥിന്റെ പിതാവ് അരുൺ ജി. നാഥും മാതാവ് ചിഞ്ചുവുമാണ്. ഇടമുളയ്ക്കൽ ഗവ. ജവഹർ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ആവണിയാണ് സഹോദരി. 

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയ ശേഷം, ആയൂർ ഗവ. ജവഹർ ഹയർ സെക്കണ്ടറി സ്കൂളിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് വീട്ടുവളപ്പിൽ സംസ്കാരച്ചടങ്ങുകൾ നടത്തി. 

സംഭവത്തിൽ അഞ്ചൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥിയുടെ അകാല വിയോഗം പ്രദേശവാസികൾക്കിടയിൽ ഞെട്ടലും ദുഃഖവും പടർത്തിയിട്ടുണ്ട്.

Post a Comment

0 Comments