Iklan

Iklan

,

Iklan

Video

കനത്ത മഴയും കാറ്റും തുടരുന്നു: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

SPECIAL CORRESPONDENT
, Wednesday, June 25, 2025 WIB Last Updated 2025-06-25T15:34:10Z

ഇടുക്കി : കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ഇടുക്കി, തൃശൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ 26ന് അവധി പ്രഖ്യാപിച്ചു. 

ഇടുക്കി: ജില്ലാ കലക്ടർ പ്രഫഷണൽ കോളജുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കേന്ദ്രീയ വിദ്യാലയം ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. നഷ്ടപ്പെടുന്ന പഠന സമയം ഓൺലൈൻ ക്ലാസുകൾ വഴി നികത്താൻ നടപടി സ്വീകരിക്കണമെന്ന് കലക്ടർ നിർദേശിച്ചു.

തൃശൂർ: ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ പ്രഫഷണൽ കോളജുകൾ, സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ സ്ഥാപനങ്ങൾക്ക് അവധിയില്ല. മുൻനിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.

വയനാട്: ഓറഞ്ച് അലർട്ട് പശ്ചാത്തലത്തിൽ ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ പ്രഫഷണൽ കോളജുകളും റസിഡൻഷ്യൽ സ്ഥാപനങ്ങളും ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മദ്രസകൾ, അങ്കണവാടികൾ എന്നിവയ്ക്കും അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents