പാലക്കാട് : ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആശിർനന്ദ (14) തൂങ്ങി മരിച്ച സംഭവത്തിൽ സ്കൂളിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നാട്ടുകല്ലിൽ ഇന്നലെ ആശിർനന്ദയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ബന്ധുക്കൾ സ്കൂളിലെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപിച്ചു.
മാർക്ക് കുറഞ്ഞതിന്റെ പേര് പറഞ്ഞ് കുട്ടിയെ ക്ലാസിൽ മാറ്റിയിരുത്തിയതിൽ ആശിർനന്ദയ്ക്ക് മനോവിഷമം ഉണ്ടായിരുന്നതായി മാതാപിതാക്കൾ പറയുന്നു. സ്കൂൾ മാനേജ്മെന്റ് വിളിച്ച രക്ഷിതാക്കളുടെ യോഗത്തിലും പ്രതിഷേധം ഉയർന്നു. രക്ഷിതാക്കളും വിവിധ സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
തച്ചനാട്ടുകര പാലോട് ചോളോട് ചെങ്ങളക്കുഴിയിൽ നിന്നുള്ള ആശിർനന്ദയുടെ മരണത്തിൽ സ്കൂൾ അധികൃതർക്കെതിരെ ബന്ധുക്കൾ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. സംഭവത്തെക്കുറിച്ച് ജില്ലാ കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
%20(84)%20(5)%20(14).jpg)
0 Comments