കൊല്ലം : സാർവ്വദേശീയമായി അധിനിവേശം സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് അമേരിക്ക പിന്തുണ നൽകുകയാണെന്ന് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. ജി. ലാലു ആരോപിച്ചു. ഇസോ–യു.എസ് വ്യാപാര കരാർ റദ്ദാക്കുക, സാമൂഹ്യ സുരക്ഷാ പെൻഷനിൽ നിന്നുള്ള കേന്ദ്ര സർക്കാർ പിന്മാറ്റ തീരുമാനം പുനഃപരിശോധിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, ലേബർ കോഡുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എ.ഐ.ടി.യു.സി പ്രവർത്തകർ ഹെഡ് പോസ്റ്റാഫീസ് മുൻപിൽ മാർച്ച് നടത്തി ധർണ സംഘടിപ്പിച്ചത്.
മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറി അഡ്വ. ജി. ലാലു. കേന്ദ്ര സർക്കാരിന്റെ നയങ്ങൾ തൊഴിലാളി വിഭാഗത്തിനും സാധാരണ ജനങ്ങൾക്കും ദോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ജില്ലാ സെക്രട്ടറി ജി. ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. ജി. ലാലു, നേതാക്കളായ ബിരാജു, മോഹൻദാസ്, സുകേശൻ ചൂലിക്കാട്, ശോഭാ ജോസഫ്, മുഖത്തല സുരേഷ്, ജി. ജയപ്രകാശ്, സേവ്യർ ജോസഫ് എന്നിവർ സംസാരിച്ചു.
മാർച്ചിനും ധർണയ്ക്കും എസ്. ശശിധരൻ, എൽ. ഷാജി, തോമസ് സ്റ്റൈറ്റസ് എന്നിവർ നേതൃത്വം നൽകി.

0 Comments