Iklan

Iklan

,

Iklan

Video

‘ഡെമോക്രാറ്റുകൾക്ക് ഫണ്ട് നൽകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും’; മസ്കിനെതിരെ നിലപാടുമായി ഡോണൾ‍ഡ് ട്രംപ്

SPECIAL CORRESPONDENT
, Sunday, June 08, 2025 WIB Last Updated 2025-06-08T03:39:33Z

ബജറ്റ് ബില്ലിന് എതിർത്ത് വോട്ട് ചെയ്യാൻ ഡെമോക്രാറ്റുകൾക്ക് ഫണ്ട് നൽകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ശതകോടീശ്വരൻ ഇലോൺ മസ്കിന് മുന്നറിയിപ്പ് നൽകി പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്.

സർക്കാറിന്റെ നികുതി ഇളവുകൾ റദ്ദാക്കുന്ന, കോസ്റ്റ് ബിൽ പിന്തുണയ്ക്കുന്ന, റിപ്പബ്ലിക്കൻമാരെ വെല്ലുവിളിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾക്ക് മസ്ക് സാമ്പത്തിക സഹായം നൽകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

മസ്കിന്റെ സ്ഥാപനങ്ങൾക്ക് അമേരിക്കൻ സർക്കാർ നൽകുന്ന സബ്സിഡി റദ്ദാക്കുമെന്ന് നേരത്തെ ട്രംപ് മുന്നറിയിപ്പു നൽകിയിരുന്നു. ട്രംപ് വൺ ബിഗ് ബ്യൂട്ടിഫുൾ എന്ന് വിശേഷിപ്പിക്കുന്ന ബില്ലിനെ മസ്‌ക് വിമർശിക്കുകയും വെറുപ്പുളവാക്കുന്ന മ്ലേച്ഛത എന്ന് വിളിക്കുകയും ചെയ്തതിനു പിന്നാലേയായിരുന്നു ഇത്.

ഈ ആഴ്ചയാണ് ഇരുവരും തമ്മിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. ഉറ്റസുഹൃത്തും ടീമിലെ പ്രധാനിയുമായ മസ്കുമായി കഴിഞ്ഞ ദിവസമാണ് ട്രംപ് ഉടക്കിപ്പിരിഞ്ഞത്. മസ്‌കുമായുള്ള ബന്ധം അവസാനിച്ചതായി ഡൊണാൾഡ് ട്രംപും സമ്മതിച്ചു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents