Iklan

Iklan

,

Iklan

Video

ചിപ്‌സ് പായ്ക്കറ്റില്‍ ഒളിപ്പിച്ചത് 3 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്; വിമാനത്താവളത്തില്‍ മലയാളി യുവതി പിടിയില്‍

SPECIAL CORRESPONDENT
, Sunday, June 08, 2025 WIB Last Updated 2025-06-08T03:43:28Z

കോയമ്പത്തൂര്‍ : 3 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി പിടിയില്‍. കോയമ്പത്തൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വച്ചാണ് യുവതിയെ പിടികൂടിയത്.

ശനിയാഴ്ചയാണ് ബാങ്കോക്കില്‍ നിന്നും സിംഗപ്പൂര്‍ – കോയമ്പത്തൂര്‍ സ്‌കൂട്ട് എയര്‍ലൈന്‍സില്‍ നിന്ന് പിടികൂടിയത്. മുന്‍കൂട്ടി ലഭിച്ച വിവരമനുസരിച്ച് എയര്‍ ഇന്റലിജന്‍സ്, കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു.

6 ചിപ്‌സ് പാക്കറ്റുകളിലായി കഞ്ചാവ് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ഓസ്‌ട്രേലിയയില്‍ നിന്നാണ് യുവതി ബാങ്കോക്ക് വഴി ഇന്ത്യയിലേക്ക് കഞ്ചാവ് കടത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

യുവതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. യുവതിയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണ്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents