banner

കൊല്ലത്ത് ആട്ടോയും കാറും കൂട്ടി ഇടിച്ച് ആട്ടോ ഡ്രൈവറായ യുവാവ് മരിച്ചു

കൊല്ലം : അഞ്ചൽ കരുകോൺ പുല്ലാഞ്ഞിയോട് ജംഗ്ഷനിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. പുല്ലാഞ്ഞിയോട് പള്ളി വടക്കതിൽ വീട്ടിൽ ഷെമീർ ഖാൻ (35) ആണ് മരിച്ചത്. വയലാഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയും കരുകോൺ ഭാഗത്തേക്ക് വന്ന കാറും തമ്മിലുണ്ടായ കൂട്ടിയിടിയിൽ ഓട്ടോ പൂർണമായും തകർന്നു.

പുല്ലാഞ്ഞിയോട് ജംഗ്ഷൻ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ഓടിച്ചിരുന്ന ഷെമീർ ഖാൻ അടുത്തിടെ വിദേശത്തെ ജോലിസ്ഥലത്തു നിന്ന് നാട്ടിലെത്തിയതായിരുന്നു. അപകടത്തിനുശേഷം നാട്ടുകാർ ഷെമീറിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചൽ പോലീസ് സംഭവത്തിൽ കേസെടുത്ത് നിയമനടപടികൾ സ്വീകരിച്ചു. ഭാര്യ: ജാസ്മിൻ. മക്കൾ: അബുൽഹൈസം,സയാൻ.

Post a Comment

0 Comments