banner

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം....!, ബൈക്ക് യാത്രക്കാരന്‍ തെറിച്ച് പുഴയിലേക്ക് വീണു, തിരച്ചില്‍

തിരൂരങ്ങാടി : തലപ്പാറയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പുഴയില്‍ വീണ യുവാവിനെ കണ്ടെത്താനായില്ല. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്നലെ വൈകുന്നേരം 6.30 ടെയാണ് തലപ്പാറ ചെറിയ പാലത്തില്‍ വെച്ച് ബൈക്കും കാറും കൂട്ടിയിടിച്ചത്. 

ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രക്കാരന്‍ പുഴയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. വല്യ പറമ്പ്പുള്ളാട്ട് ഓഡിറ്റോറിയത്തിനടുത്ത് താമസിക്കുന്ന കാക്കാടത്ത് മൂന്നിയൂര്‍ ആലിന്‍ചുവട് സ്വദേശിയും വലിയ പറമ്പില്‍ താമസക്കാരനുമായ കോയ ഹാജിയുടെ മകന്‍ ഹാഷിര്‍ (23) ആണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ ഒഴുക്കുള്ള പുഴയില്‍ നാട്ടുകാരും ഫയര്‍ ഫോഴ്‌സും പോലിസും ചേര്‍ന്ന് രാത്രിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടത്താനായിട്ടില്ല. രാവിലെയും തിരച്ചില്‍ തുടരുകയാണ്.

Post a Comment

0 Comments