banner

കൊല്ലത്ത് അധ്യാപകനെ വീടിന് മുന്നിൽ വെച്ച് വെട്ടി...!, തടയാൻ ശ്രമിച്ച ഭാര്യയ്ക്കും മർദനം

കൊല്ലം : ഇരവിപുരം പട്ടത്താനം പാട്ടത്തിക്കാവിന് സമീപം വാടകവീട്ടിൽ താമസിക്കുന്ന അധ്യാപകനെ വീടിനുമുന്നിൽ വെട്ടി പരിക്കേൽപ്പിച്ചു. 

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പരിക്കേറ്റ അധ്യാപകൻ കസ്മിറിൻ്റെ ചുണ്ടിനാണ് വെട്ടേറ്റത്. ആക്രമണം തടയാൻ ശ്രമിച്ച അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മർദനമേറ്റു. ഇരുവരെയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സ്ഥിരം കുറ്റവാളിയായ പട്ടത്താനം സ്വദേശി മനു റൊണാൾഡ് (38) ആണ് ആക്രമണം നടത്തിയതെന്ന് പൊലീസിന് സൂചന ലഭിച്ചു. ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments