തൃക്കരുവ : മാസങ്ങളായി തൃക്കരുവ പ്രദേശം ഇരുട്ടിൽ കഴിയുന്നതിനാൽ ഉടൻ വഴിവിളക്കുകൾ പ്രകാശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തൃക്കരുവ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. തൃക്കരുവ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബിജെപി ഉപരോധം സംഘടിപ്പിച്ചത്.
2025 ജൂലൈ 20-നകം വഴിവിളക്കുകൾ സ്ഥാപിക്കാമെന്ന് പഞ്ചായത്ത് സെക്രട്ടറി ഉറപ്പ് നൽകിയതിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു. എന്നാൽ, ഈ സമയപരിധിക്കുള്ളിൽ വഴിവിളക്കുകൾ സ്ഥാപിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബിജെപി മുന്നറിയിപ്പ് നൽകി.
പ്രതിഷേധത്തിൽ പഞ്ചായത്ത് സമിതി പ്രസിഡന്റ് സജീഷ്, ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് അനിൽ പ്രഭ, മണ്ഡലം ജനറൽ സെക്രട്ടറി സതീശൻ, മണ്ഡലം വൈസ് പ്രസിഡന്റ് വിക്രമൻ, സമിതി അംഗങ്ങളായ അറുമുഖ നായനാർ, ശ്യാംലാൽ എന്നിവർ പങ്കെടുത്തു.
0 Comments