Iklan

Iklan

,

Iklan

Video

ഒഴുക്കിൽപ്പെട്ട് ചികിത്സയിലായിരുന്ന 18-കാരി മരിച്ചു

SPECIAL CORRESPONDENT
, Thursday, July 10, 2025 WIB Last Updated 2025-07-10T03:56:24Z

പാലാ : മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് സൺറൈസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഐറിൻ ജിമ്മി (18) മരിച്ചു. അരുവിത്തുറ കൊണ്ടൂർ പാലാത്ത് ജിമ്മിയുടെയും അനുവിൻ്റെയും മകളാണ് ഐറിൻ.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീടിനു പുറകുവശത്തെ കടവിൽ സഹോദരിക്കൊ പ്പം കുളിക്കാനിറങ്ങിയ ഐറിൻ ഒഴുക്കിൽ പെടുകയായിരുന്നു.

ഫയർഫോഴ്സും ടീം എമർജൻസി പ്രവർത്തകരും സ്ഥലത്ത് പാഞ്ഞെത്തി യപ്പോഴേക്കും അപകടം നടന്ന് 20 മിനിട്ടിലേറെ പിന്നിട്ടിരുന്നു. അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥി എഡ്വിൻ , പ്ലസ്ടു വിദ്യാർത്ഥിനിയായ മെറിൻ എന്നിവരാണ് സഹോദരങ്ങൾ.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents