banner

കൊല്ലത്ത് ഗർഭനിരോധന ഉറയ്ക്കുള്ളിൽ നിറച്ച് രഹസ്യഭാഗത്ത് ഒളിപ്പിച്ച എം.ഡി എം.എയുമായി യുവാവ് പോലീസ് പിടിയിൽ....!, അഞ്ചാലുംമൂട് അനിത നേരത്തെ പിടിയിലായത് സമാന രീതിയിലെ കടത്തിന്


കൊല്ലം : ഗർഭനിരോധന ഉറയ്ക്കുള്ളിൽ നിറച്ച് രഹസ്യഭാഗത്ത് ഒളിപ്പിച്ച് കൊണ്ടുവന്ന 107 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. പള്ളിമുക്ക് ചകിരിക്കട പന്ത്രണ്ട് മുറി വടക്കേഅറ്റത്ത് വടക്കതിൽ അജ്മൽ ഷായാണ് പിടിയിലായത്.

ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എയുമായി വന്ന അജ്മൽ റെയിൽവേ സ്റ്റേഷനിൽ വച്ച് യാത്രക്കാരുമായി കശപിശയുണ്ടായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊല്ലം ഈസ്റ്റ് പൊലീസ് അജ്മലിനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അസ്വാഭാവികത തോന്നിയതിനെ തുടർന്ന് നടത്തിയ മെഡിക്കൽ പരിശോധനയിലാണ് രഹസ്യഭാഗത്ത് നിന്ന് എം.ഡി.എം.എ കണ്ടെടുത്തത്. ബംഗളൂരുവിൽ നിന്നും കൊല്ലത്ത് എം.ഡി.എം.എ എത്തിച്ച് നൽകുന്ന കാരിയറാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.

മാസങ്ങൾക്ക് മുമ്പ് രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിൽ കടത്തിക്കൊണ്ടുവന്ന 46 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ അഞ്ചാലുംമൂട് സ്വദേശി അനില രവീന്ദ്രന്റെ രഹസ്യഭാഗത്ത് നിന്ന് 50 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയിരുന്നു. വിദേശത്തുനിന്ന് സ്വർണം കടത്തുന്ന മാതൃകയാണ് ഇപ്പോൾ ലഹരി കടത്തുന്നത്. മറ്റേത് രീതിയിൽ കടത്തിയാലും പിടിക്കപ്പെടുമെന്ന അവസ്ഥ വന്നതോടെയാണ് രഹസ്യഭാഗത്ത് ഒളിപ്പിച്ച് കടത്തുന്ന രീതി സ്വീകരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

Post a Comment

0 Comments