അഞ്ചാലുംമൂട് : സംസ്ഥാന സർക്കാരിൻ്റെ പ്ലാൻ ഫണ്ടിൽ നിന്ന് 2 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിന് ത്രീഫേസ് കണക്ഷൻ ഇന്ന് (ശനി) ലഭിച്ചതായി സ്കൂൾ അധികൃതർ പത്രക്കുറിപ്പിൽ വ്യക്തമാക്കി. കാഞ്ഞിരംകുഴി ഇലക്ട്രിസിറ്റി ഓഫീസിലെ ജീവനക്കാരായ അസിസ്റ്റന്റ് എൻജിനീയർ റൂപ്പസ്, സബ്- എഞ്ചിനീയർമാരായ അജിത്ത്, സംഗീത്, ഓവർസിയർ സുനിൽകുമാർ ഓഫീസിലെ മറ്റ് ജീവനക്കാർ, ഇലക്ട്രിക്കൽ വർക്ക് ഏറ്റെടുത്ത് കൃത്യമായി പൂർത്തീകരിച്ച ബിനു (ഇലക്ട്രിഷ്യൻ) എന്നിവർക്ക് സ്കൂളിന്റെ പേരിലുള്ള നന്ദി രേഖപ്പെടുത്തുന്നതായും ഹെഡ്മാസ്റ്റർ ഷെഫീഖ് അറിയിച്ചു.
0 Comments