കൊല്ലം : കൊല്ലം നഗരത്തിൽ അമിത വേഗതയിൽ വന്ന ബസിടിച്ച് ഒരാൾ മരിച്ചു. മണ്ണാണികുളം വേങ്കാലക്കര കാർത്തികയിൽ തുളസീധരൻ (60) അമിത വേഗതയിൽ വന്ന സ്വകാര്യ ബസിടിച്ച് മരിച്ചു. കൊല്ലം നഗരത്തിലെ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ ഇന്ന് രാവിലെ 11:30-നാണ് അപകടം നടന്നത്. തുളസീധരൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ബസ് ഇടിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ദേഹത്തുകൂടി ബസ് കയറിയിറങ്ങിയതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
ബസും സ്കൂട്ടറും ഒരേ ദിശയിൽ കൊട്ടിയം ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ കോർപ്പറേഷൻ ജീവനക്കാരും സമീപവാസികളും ചേർന്ന് തുളസീധരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
%20(84)%20(5)%20(14)%20-%202025-07-11T214408.821.jpg)
0 Comments