കൊല്ലം : കൊട്ടാരക്കരയിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ഉമ്മന്നൂർ കശുവണ്ടി ഫാക്ടറിയിൽ കടന്നു കയറി യന്ത്രങ്ങൾ മോഷണം നടത്തിയ നാലു പേരെ കൊട്ടാരക്കര പോലീസ് പിടികൂടി. ഉമ്മന്നൂർ പോറ്റി മുക്ക് വിഷ്ണുഭവനിൽ വിഷ്ണു (32), തേവന്നൂർ കാവനാകോണം ഷംനാദ് മൻസിൽ ഷംനാദ് (28) , ഉമ്മന്നൂർ പാറങ്കോട് അനീഷ് ഭവനിൽ അനീഷ് (39) ,തേവന്നൂർ പ്രസന്ന വിലാസത്തിൽ ജിഷ്ണു (26) എന്നിവരെയാണ് പാെലീസ് വ്യാഴാഴ്ച പിടികൂടിയത്.
ഉമ്മന്നൂർ പോറ്റി മുക്ക് സെൻ്റ് കാശ്യുവണ്ടി ഫാക്ടറിയിലാണ് മോഷണം നടന്നത്. 9 ന് രാത്രിയിലാണ് മോഷ്ടാക്കൾ ഫാക്ടറി കതക് പൊളിച്ച് അകത്ത് കടന്ന് യന്ത്രോപകരണങ്ങൾ കടത്തി കൊണ്ട് പോയത്. 10 ന് ഫാക്ടറി ഉടമ ആദിച്ചനല്ലൂർ സ്വദേശി ഫർണാണ്ടസ് ജോൺ ഫാക്ടറി യിൽ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.അന്വേഷണത്തിൽ മോഷണം പോയ യന്ത്രങ്ങൾ വാളകത്തെ ആക്രിക്കടയിൽ വിൽപ്പനക്കായി നൽകിയതായി പോലിസ് കണ്ടെത്തുകയും അത് കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിൽ മോഷ്ടാക്കളെ തിരിച്ചറിയുകയായിരുന്നു.
15ലക്ഷം രൂപയോളം വരുന്ന യന്ത്രങ്ങളടങ്ങിയ താെണ്ടി മുതൽ പാെലീസ് കസ്റ്റഡിയിൽ വാങ്ങി. കൊട്ടാരക്കര ഐ എസ്എച് ഒ ജയകൃഷ്ണൻ, എസ് .ഐമാരായ അലക്സ്, ജോർജ് കുട്ടി,ഹരിഹരൻ, മനോഹരൻപിള്ള, സി.പി.ഒ മാരായ അജിത്ത്, പ്രകാശ്, അസർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
0 Comments