സമൂഹമാധ്യമങ്ങളിലൂടെയുളള ചില മലയാളികളുടെ ഇടപെടല്‍ നിമിഷപ്രിയയുടെ മോചനത്തിനായുളള ചര്‍ച്ച സങ്കീര്‍ണമാക്കുകയാണെന്ന് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ നിയമസമിതി കണ്‍വീനര്‍ അഡ്വ. സുഭാഷ് ചന്ദ്രന്‍. ചിലര്‍ സംസാരിക്കുന്നത് വ്യക്തി താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയാണെന്നും നിമിഷപ്രിയയുടെ മോചനശ്രമങ്ങള്‍ പ്രതിസന്ധിയിലായെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. സഹായിക്കാന്‍ സ്വയം സന്നദ്ധരായി വരുന്ന യെമനി പണ്ഡിതരെ പരിഹസിക്കുകയും തലാലിന്റെ ബന്ധുക്കളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ അറബിയില്‍ കമന്റ് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് വേണ്ടി ആക്ഷന്‍ കൗണ്‍സില്‍ മാപ്പുപറഞ്ഞെന്നും അഡ്വ. സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോമിനെതിരെയും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. സാമുവല്‍ ജെറോമിന് ക്രെഡിറ്റ് നല്‍കാമെന്നും നിമിഷയെ രക്ഷിക്കാനുളള ശ്രമങ്ങളെ പ്രതിസന്ധിയിലാക്കരുതെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. ‘സാമുവല്‍ ജെറോമിന് എന്ത് റിസള്‍ട്ട് ഉണ്ടാക്കാന്‍ സാധിച്ചു? സാമുവലിന് 44,000 ഡോളര്‍ നല്‍കി. അത് എന്തിനാണ് ഉപയോഗിച്ചതെന്ന് അറിയിച്ചിട്ടില്ല. ദയവുചെയ്ത് മോചനശ്രമങ്ങളെ പരാജയപ്പെടുത്തരുത്’-എന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.
%20(84)%20(5)%20(14)%20-%202025-07-14T100427.827%20(50)%20(4).jpg)
0 Comments