banner

കൊല്ലത്ത് ലൈറ്റ് ഫിഷിങിനെതിരേ നടപടിക്കായി സ്പെഷ്യല്‍ ഡ്രൈവ്

ലൈറ്റ് ഫിഷിംഗ്, പെയര്‍ ട്രോളിംഗ് തുടങ്ങിയ അനധികൃത മത്സ്യബന്ധനത്തിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തും. തീരദേശ സംരക്ഷണസമിതി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഫിഷറീസ്, കോസ്റ്റല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്മെന്റ് അധികൃതര്‍ക്ക് സംയുക്ത പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കി. പട്രോളിങ് ശക്തമായി തുടരും. ഞായറാഴ്ച മുതല്‍ പ്രദേശത്ത് അനധികൃത മത്സ്യബന്ധനരീതികള്‍ തടയുന്നതിനുള്ള അനൗണ്‍സ്മെന്റ് നടത്തും. മുതലപ്പൊഴിയില്‍ നിന്നും എത്തുന്നവരെ തങ്കശ്ശേരി ഭാഗത്ത് ആങ്കര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കും. ഇതരസംസ്ഥാനത്ത് നിന്നുള്ള വള്ളങ്ങള്‍ ഇല്ലെന്നും ഉറപ്പാക്കും. തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ജൂലൈ 21ന് തീരദേശ സംയുക്തസമിതി നടത്താനിരുന്ന പ്രതിഷേധ സമരത്തില്‍ നിന്ന് പി•ാറി. എഡിഎം ജി.നിര്‍മല്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനങ്ങള്‍. ഫിറഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, വിവിധ മത്സ്യതൊഴിലാളി യൂണിയന്‍ - തീരദേശ സംരക്ഷണസമിതി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments