Iklan

Iklan

,

Iklan

Video

മുടിവെട്ടി ക്ലാസിൽ വന്നാൽ മതിയെന്ന് ആവശ്യപ്പെട്ടു...!, സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു; തിരച്ചിൽ

SPECIAL CORRESPONDENT
, Friday, July 11, 2025 WIB Last Updated 2025-07-11T03:05:47Z

ഹിസാര്‍ : മുടിവെട്ടാന്‍ ആവശ്യപ്പെട്ട പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു. ഹരിയാന ഹിസാറിലെ കര്‍താര്‍ മെമോറിയല്‍ സ്‌കൂളിലാണ് സംഭവം. പ്രിന്‍സിപ്പല്‍ ജഗ്ബീര്‍ സിംഗിനെയാണ് കുത്തി കൊല്ലപ്പെടുത്തിയത്. രാവിലെ പത്തരയോടെ സ്‌കൂളിനുള്ളില്‍ വച്ചാണ് പ്രിന്‍സിപ്പലിനെ രണ്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ആക്രമിച്ചത്.

മുടിവെട്ടി അച്ചടക്കത്തോടെ സ്‌കൂളില്‍ വരാത്തത് പ്രിന്‍സിപ്പല്‍ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്. ഗുരുതരമായി പരിക്കേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശരീരത്തില്‍ അഞ്ച് കുത്തേറ്റതായി പൊലീസ് പറഞ്ഞു.കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി തെരച്ചില് തുടരുകയാണ്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents