banner

ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം.. നാല് യുവാക്കള്‍ക്ക് ദാരുണാന്ത്യം…

ബെംഗളൂരു : കർണാടകയിലെ കുടകിൽ വാഹനാപകടത്തിൽ 4 യുവാക്കൾക്ക് ദാരുണാന്ത്യം. മംഗളൂരു-മടിക്കേരി ദേശീയപാത 275 ൽ ദേവരക്കൊല്ലിക്കടുത്ത് നടന്ന വാഹനാപകടത്തിൽ ഗോണിക്കൊപ്പൽ സ്വദേശികളായ നാലു യുവാക്കളാണ് മരിച്ചത്. നിഹാദ്, റിസ്വാൻ, റാക്കീബ്, റീഷു എന്നിവരാണ് മരിച്ചത്. 

മടിക്കേരിയിൽ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന സംഘം സഞ്ചരിച്ച കാർ എതിർദിശയിൽ നിന്ന് വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നാലുപേർക്കും ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരിൽ ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബാക്കിയുള്ള മൂന്ന് പേർ സുലിയയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരിച്ചത്.

മൃതദേഹങ്ങൾ സുലിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  മടിക്കേരി റൂറൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Post a Comment

0 Comments