Iklan

Iklan

,

Iklan

Video

സെപ്റ്റംബറില്‍ പകുതിയോളം ദിവസവും ബാങ്ക് അവധി...!, കേരളത്തില്‍ എത്ര അധിയുണ്ടെന്ന് അറിയാം; ശ്രദ്ധിക്കുക

SPECIAL CORRESPONDENT
, Saturday, August 30, 2025 WIB Last Updated 2025-08-30T16:13:18Z

ന്യൂഡല്‍ഹി : സെപ്റ്റംബര്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 14 ദിവസം വരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ഓണം പ്രമാണിച്ചും ബാങ്കുകള്‍ക്ക് അവധിയാണ്. പ്രാധാന്യം അനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ബാങ്കുകള്‍ക്ക് അവധി.

അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് സെപ്റ്റംബര്‍ മാസത്തില്‍ മൊത്തം 14 ബാങ്ക് അവധികള്‍ വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:

  • സെപ്റ്റംബര്‍ 3- ബുധനാഴ്ച- കര്‍മ പൂജ- ഝാര്‍ഖണ്ഡ്
  • സെപ്റ്റംബര്‍ 4- വ്യാഴാഴ്ച- ഒന്നാം ഓണം (ഉത്രാടം)- കേരളം
  • സെപ്റ്റംബര്‍ 5- വെള്ളിയാഴ്ച- തിരുവോണം, നബി ദിനം- ഗുജറാത്ത്, മിസോറാം, മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, മണിപ്പൂര്‍, ജമ്മു കശ്മീര്‍, ഉത്തര്‍ പ്രദേശ്, കേരളം, ഡല്‍ഹി, ഝാര്‍ഖണ്ഡ്, തെലങ്കാന
  • സെപ്റ്റംബര്‍ 6- ശനിയാഴ്ച- നബിദിനം- സിക്കിം, ഛത്തീസ്ഗഡ്, ജമ്മു കശ്മീര്‍
  • സെപ്റ്റംബര്‍ 7- ഞായറാഴ്ച
  • സെപ്റ്റംബര്‍ 12- വെള്ളിയാഴ്ച- Eid-i-Milad-ul-Nabi - ജമ്മു കശ്മീര്‍
  • സെപ്റ്റംബര്‍ 13- രണ്ടാം ശനിയാഴ്ച
  • സെപ്റ്റംബര്‍ 14- ഞായറാഴ്ച
  • സെപ്റ്റംബര്‍ 22- തിങ്കളാഴ്ച- നവരാത്രി ആരംഭം- രാജസ്ഥാന്‍
  • സെപ്റ്റംബര്‍ 23- ചൊവ്വാഴ്ച- മഹാരാജ ഹരിസിങ് ജന്മദിനം- ജമ്മു കശ്മീര്‍
  • സെപ്റ്റംബര്‍ 27- നാലാമത്തെ ശനിയാഴ്ച
  • സെപ്റ്റംബര്‍ 28- ഞായറാഴ്ച
  • സെപ്റ്റംബര്‍ 29- തിങ്കളാഴ്ച- പൂജവെപ്പ്, ദുര്‍ഗാപൂജ- ത്രിപുര, അസം, പശ്ചിമ ബംഗാള്‍
  • സെപ്റ്റംബര്‍ 30- ചൊവ്വാഴ്ച- ദുര്‍ഗാപൂജ- ത്രിപുര, ഒഡിഷ, അസം, മണിപ്പൂര്‍, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents