ഓഗസ്റ്റ് ആദ്യ ആഴ്ചമുതൽ വടക്കൻ, മധ്യ കേരള തീരങ്ങളിൽ ഉപരിതല കടൽജലത്തിൽ കണ്ട “റെഡ് ടൈഡ്” പ്രതിഭാസം നോക്റ്റിലൂക്ക സിൻറ്റിലാൻസ് എന്ന ഡൈനോ ഫ്ലാജെലേറ്റ് മൈക്രോആൽഗയുടെ ചുവന്ന വകഭേദത്തിന്റെ വൻതോതിലുള്ള വ്യാപനം കാരണമാണെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗവേഷകർ.
തൃശൂർ ജില്ലയിലെ ചാവക്കാട് ബീച്ചിൽ നിന്നും കോഴിക്കോട് ജില്ലയിലെ ഒന്നിലധികം ബീച്ചുകളിലും ഗവേഷകർ നടത്തിയ നിരീക്ഷണങ്ങളെത്തുടർന്നാണ് ആൽഗൽ ബ്ലൂമുകൾ സ്ഥിരീകരിച്ചത്. നിലവിലുള്ള ഉപരിതല പ്രവാഹങ്ങളുടെ സ്വാധീനത്താൽ, ആൽഗൽ ബ്ലൂം ക്രമേണ തെക്കോട്ട് വ്യാപിച്ചു. കൂടാതെ എടക്കഴിയൂരിനെയും പുത്തൻകടപ്പുറം തീരപ്രദേശങ്ങളെയും ഇത് ബാധിച്ചു.
പ്രാദേശികമായി പൂനീർ, പോളവെള്ളം അല്ലെങ്കിൽ കര വെള്ളം എന്ന് മലയാളത്തിൽ അറിയപ്പെടുന്ന ഈ പ്രതിഭാസം നിരവധി കിലോമീറ്ററിൽ തീരപ്രദേശങ്ങളിൽ വ്യാപിച്ചിട്ടുണ്ട്. ആഴം കുറഞ്ഞ ഇന്റർടൈഡൽ സോണുകളിൽ ചുവപ്പ് നിറം ഏറ്റവും പ്രകടമാണ്, രാത്രിയിൽ കടൽ തീരത്ത് അതിശയകരമായ നീല-പച്ച ബയോലുമിനിസെൻസും ഒപ്പമുണ്ട്.
0 Comments