banner

റിസർവോയറിൽ നീന്തുന്നതിനിടെ മുങ്ങിമരിച്ച യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിലെ റിസർവോയറിൽ നീന്തുന്നതിനിടെ മുങ്ങിമരിച്ച യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കുറ്റ്യാംവയൽ സ്വദേശിയായ ശരത്ത് ആണ് മരിച്ചത്. 

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ ശരത്ത് നീന്തുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഉടൻതന്നെ വിവരം ഫയർഫോഴ്സിനെ അറിയിച്ചു.

കൽപ്പറ്റയിൽനിന്നെത്തിയ ഫയർഫോഴ്സ് സംഘത്തിലെ സ്കൂബ ടീം നടത്തിയ തിരച്ചിലിൽ, 45 അടി താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. തുടർന്ന്, മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Post a Comment

0 Comments