banner

റേസിങ്ങിനിടെ അപകടം...!, കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 28 കാരൻ മരിച്ചു; യുവതിയടക്കം രണ്ടുപേർക്ക് ഗുരുതര പരുക്ക്


തിരുവനന്തപുരം : കഴക്കൂട്ടത്ത് ദേശീയപാതയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബാലരാമപുരം സ്വദേശി ഷിബിൻ (28) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന യുവതിയടക്കം രണ്ടുപേർക്ക് ഗുരുതര പരുക്കേറ്റു. ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. റേസിങ്ങിനിടെയാണ് അപകടമെന്നാണ് കരുതുന്നത്.

കഴക്കൂട്ടം എലവേറ്റഡ് ഹൈവേയിൽ ടെക്നോ പാർക്കിനു സമീപമാണ് കാർ തൂണിൽ ഇടിച്ചു മറിഞ്ഞത്. കാറിന്റെ മുൻവശം പൂർണമായി തകർന്നു. ഷിബിനാണ് കാറോടിച്ചിരുന്നത്. പരുക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Post a Comment

0 Comments