banner

അനീഷിൻ്റെ സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ


കാഞ്ഞാവെളി : തൃക്കരുവ പ്രാക്കുളം പുളിയിലഴികത്ത് വീട്ടിൽ ആർ.പി. പണിക്കരുടെ മകൻ അനീഷ് ആർ.പി (46) യുടെ മൃതദേഹം ഇന്ന് (02-08-2025) ഉച്ചയ്ക്ക് മൂന്ന് മണിയോടെ പ്രാക്കുളത്തെ വസതിയിൽ എത്തിക്കും. സംസ്കാര കർമ്മങ്ങൾ വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ നടത്തപ്പെടും. 

അനീഷിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താൻ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും വീട്ടിലേക്ക് എത്തിച്ചേരുന്നുണ്ട്.

പോർട്ട് ഡിപ്പാർട്ട്മെന്റിൽ ജീവനക്കാരനായിരുന്ന അനീഷ് ഹൃദയസ്തംഭനത്തെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ വച്ച് മരണപ്പെടുകയായിരുന്നു. 

അനീഷിന്റെ അകാല വിയോഗം പ്രദേശവാസികൾക്കും സഹപ്രവർത്തകർക്കും വലിയ ഞെട്ടലും ദുഃഖവും ഉണ്ടാക്കിയിരിക്കുകയാണ്.

Post a Comment

0 Comments