കൊല്ലം : കരവാളൂർ പഞ്ചായത്തിലെ വെഞ്ചേമ്പിൽ തെങ്ങുകയറ്റ യന്ത്രത്തിൽ കുടുങ്ങി തലച്ചിറ സ്വദേശി ലക്ഷ്മണൻ മണിക്കൂറുകളോളം അപകടാവസ്ഥയിൽ കഴിഞ്ഞു. തെങ്ങിൽ തലകീഴായി കുടുങ്ങിക്കിടന്ന ലക്ഷ്മണനെ ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും സംയുക്ത ശ്രമത്തിലാണ് രക്ഷപ്പെടുത്തിയത്.
സംഭവം നടന്നത് ശനിയാഴ്ച രാവിലെയാണ്. തെങ്ങുകയറ്റ യന്ത്രം ഉപയോഗിച്ച് തേങ്ങ പറിക്കുന്നതിനിടെ യന്ത്രത്തിന്റെ ഭാഗത്ത് ലക്ഷ്മണന്റെ ശരീരം കുടുങ്ങുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി. ഏകദേശം മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ലക്ഷ്മണനെ സുരക്ഷിതമായി താഴെയിറക്കി.
0 Comments