Iklan

Iklan

,

Iklan

Video

പാകിസ്താന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കി...!, ഡിആര്‍ഡിഒയിലെ ജീവനക്കാരന്‍ സിഐഡി ഇന്റലിജന്‍സിൻ്റെ പിടിയിൽ

SPECIAL CORRESPONDENT
, Wednesday, August 13, 2025 WIB Last Updated 2025-08-13T11:49:44Z

പാകിസ്താന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) താല്‍ക്കാലിക ജീവനക്കാരന്‍ പിടിയില്‍. ഡിആര്‍ഡിഒ ഗസ്റ്റ് ഹൗസ് മാനേജര്‍ മഹേന്ദ്ര പ്രസാദ് ആണ് പിടിയിലായത്. ശാസ്ത്രജ്ഞരുടെയും സൈനിക ഉദ്യോഗസ്ഥരുടെയും നീക്കങ്ങളാണ് മഹേന്ദ്ര ചോര്‍ത്തി നല്‍കിയത്.

ജയ്‌സല്‍മീരിലെ ഗസ്റ്റ് ഹൗസ് ജീവനക്കാരന്‍ ആണ് മഹേന്ദ്ര പ്രസാദ്. രാജസ്ഥാന്‍ സിഐഡി ഇന്റലിജന്‍സ് ആണ് തെളിവുകളോടെ ചാരവൃത്തി കണ്ടെത്തിയത്. മഹേന്ദ്ര പ്രസാദിന് പാക് ചാര സംഘടനയുമായി ബന്ധമുണ്ടെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. സോഷ്യല്‍ മീഡിയ വഴിയാണ് ഇയാള്‍ പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്‍സിയുമായി പരിചയപ്പെട്ടത്..

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents