കൊല്ലം : പരവൂര്‍ തെക്കുംഭാഗം കടപ്പുറത്ത് വള്ളം മുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു. പരവൂര്‍ തെക്കുംഭാഗം തോപ്പിൽ വീട്ടിൽ എ.അമാനുള്ള (72) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. അമാനുള്ള ഉൾപ്പെടെ എട്ട് പേരടങ്ങുന്ന സംഘമാണ് മത്സ്യബന്ധനത്തിന് പോയത്. ശക്തമായ തിരയില്‍പെട്ട് വള്ളം മറിഞ്ഞ് അപകടത്തിൽപ്പെടുകയായിരുന്നു. അമാനുള്ളയെ രക്ഷപെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഖബറടക്കം നാളെ രാവിലെ 10 മണിക്ക്
പൊഴിഞ്ഞപള്ളി ഖബർസ്ഥാനിൽ. ഭാര്യ: അയിഷാബീവി. മക്കള്‍: റഹ്‌മത്തലി, റഹ്‌മാന്‍, റഹീന.
0 Comments