Iklan

Iklan

,

Iklan

Video

പി.വി അന്‍വർ പ്രതിയായ ടെലിഫോണ്‍ ചോര്‍ത്തല്‍ കേസ്..!, നിർണ്ണായക നീക്കം നടത്തി സർക്കാർ

SPECIAL CORRESPONDENT
, Wednesday, August 13, 2025 WIB Last Updated 2025-08-13T01:49:00Z

എൽഡിഎഫ് ബന്ധം ഉപേക്ഷിച്ച  സ്വതന്ത്ര എം.എല്‍.എ പി.വി അന്‍വർ പ്രതിയായ ടെലിഫോണ്‍ ചോര്‍ത്തല്‍ കേസിൽ അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ.  തൃശൂര്‍ റേഞ്ച് ഡി.ഐ.ജി ഹരിശങ്കറിന്റെ മേല്‍നോട്ടത്തില്‍ കോഴിക്കോട് സൈബര്‍ ക്രൈം ഡി.വൈ.എസ്.പി ബാലചന്ദ്രനാണ് മലപ്പുറം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൻ്റെ അന്വേഷണ ചുമതല. പ്ലാന്ററും വ്യവസായിയുമായ കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രന്റെ ഹർജിയില്‍ ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടർന്നാണ് പി.വി അന്‍വറിനെതിരായ കേസ് പോലീസ് രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ സെപ്തംബര്‍ 1ന് മലപ്പുറം ഗസ്റ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പി.വി അന്‍വര്‍ പോലീസ് ഉദ്യോഗസ്ഥരുടെ അടക്കം പലരുടെയും ഫോണ്‍ നമ്പര്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് സ്വയം വെളിപ്പെടുത്തിയിരുന്നു. പരാതിക്കാരന്‍ മുരുഗേഷ് നരേന്ദ്രനില്‍ നിന്നും ഉടൻ കോഴിക്കോട് സൈബര്‍ ക്രൈം ഡി.വൈ.എസ്.പി ബാലചന്ദ്രന്‍ മൊഴിയെടുക്കുന്നുണ്ട്. ഇതിനായി ഇയാളോട് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents