banner

ഓടികൊണ്ടിരുന്ന കാറിൽ നിന്ന് പുക...!, രക്ഷപ്പെട്ടത് വണ്ടി നിർത്തിയതിനാൽ


കോട്ടയം : വൈക്കം ചെമ്പിൽ ഓടികൊണ്ടിരുന്ന കാറിനു തീപിടിച്ചു. വൈക്കം ടിവി പുരം സ്വദേശികൾ സഞ്ചരിച്ച കാർ കത്തിയാണ് അപകടമുണ്ടായത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാർ വണ്ടി നിർത്തുകയായിരുന്നു. ഉടനെ കാറിൽ നിന്ന് ഇവർ പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. 

പ്രദേശവാസികൾ വിവരമറിയിച്ചതിന തുടർന്ന് സ്ഥലത്തെത്തിയ വൈക്കം ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ തീയണച്ചു. എന്നാൽ കാറിൻ്റെ മുൻഭാഗം ഏതാണ്ട് പൂർണമായും കത്തി നശിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല.

Post a Comment

0 Comments