banner

കൊല്ലത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി...!, കൊലയ്ക്ക് ശേഷം ഫേസ്ബുക്ക് ലൈവ്; കീഴടങ്ങി




കൊല്ലം : പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം കൊലപാതകവിവരം പ്രതി ഫേസ്ബുക്കിൽ ലൈവിടുകയായിരുന്നു. പുനലൂർ കലയനാട് കൂത്തനാടിയിൽ ആണ് സംഭവം. കൊലപാതകത്തിന് ശേഷം പ്രതി ഐസക് പുനലൂർ പോലീസിന് മുന്നിൽ കീഴടങ്ങി. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. ഐസക്കും ശാലിനിയും കുടുംബ പ്രശ്നങ്ങളെ തുടർന്ന് മാറി താമസിക്കുകയായിരുന്നു.

إرسال تعليق

0 تعليقات