Iklan

Iklan

,

Iklan

Video

തീരത്ത് കളിച്ചുകൊണ്ടിരിക്കെ കടലില്‍ വീണ കുട്ടികളുടെ ഫുട്‌ബോള്‍ എടുത്തുനൽകി...!, തിരികെ നടന്നു വരവെ ചുഴിയില്‍പ്പെട്ട് 24-കാരനെ കാണാതായി

SPECIAL CORRESPONDENT
, Wednesday, October 29, 2025 WIB Last Updated 2025-10-29T03:33:39Z

പൂന്തുറ : തീരത്ത് കളിച്ചുകൊണ്ടിരിക്കെ കടലില്‍ വീണ ഫുട്‌ബോള്‍ കുട്ടികള്‍ക്ക് എടുത്തുകൊടുത്ത ശേഷം പൊഴികടക്കാന്‍ ശ്രമിച്ച യുവാവിനെ ചുഴിയില്‍പ്പെട്ട് കാണാതായി. പുന്തുറ ജോണ്‍പോള്‍ രണ്ടാമന്‍ തെരുവില്‍ ഹൃദയദാസന്റെയും ഷാര്‍ലറ്റിന്റെയും മകന്‍ ജോബിനെ(24)യാണ് കാണാതായത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അപകടം.

വെല്‍ഡിങ് തൊഴിലാളിയായിരുന്നു ജോബ്. വര്‍ക്ക്ഷോപ്പ് അടച്ചതിനെ തുടര്‍ന്ന് ഒപ്പം ജോലിചെയ്യുന്ന ശ്രീക്കുട്ടന്‍, അജീഷ്, മനുദാസ് എന്നിവര്‍ക്കൊപ്പം ഉച്ചയോടെ പൂന്തുറ പൊഴിക്കരയെത്തി ചൂണ്ടയിട്ട് മീന്‍പിടിക്കുകയായിരുന്നു. ഈ സമയത്ത് പൂന്തുറ കടല്‍ത്തീരത്ത് കുട്ടികളുടെ സംഘം ഫുട്ബോള്‍ കളിച്ചിരുന്നു. 

കളിക്കിടയില്‍ പന്ത് കടലില്‍ വീണു. കുട്ടികള്‍ സഹായമാവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജോബ് കടലിലിറങ്ങി പന്തെടുത്ത് കുട്ടികള്‍ക്ക് എറിഞ്ഞുകൊടുത്തു. തുടര്‍ന്ന് കരയിലേക്ക് നടന്നുവരുമ്പോള്‍ പൊഴിയിലെ ചുഴിക്കുളളില്‍പ്പെട്ട് താഴ്ന്നുപോകുകയായിരുന്നെന്ന് സുഹ്യത്തുക്കള്‍ പറഞ്ഞു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents