banner

ദീപാവലി ആഘോഷം; രാഷ്ട്രപതിയും പ്രധാനമന്ത്രിയും ജനങ്ങൾക്ക് ആശംസകൾ നേർന്നു




ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആണ് ഇന്ന്. ആശ്വിന മാസത്തിലെ കറുത്തപക്ഷത്തിലെ ചതുര്‍ദ്ദശി ദിവസമാണ് ദീപാവലി ആഘോഷം. ഈ മുഹൂര്‍ത്തത്തെ 'നരകചതുര്‍ദ്ദശി' എന്നും പറയുന്നു. സാമൂഹികമായ അജ്ഞതയുടെ അന്ധത അകറ്റുവാന്‍ ഈ പ്രകാശധോരണിക്കു കഴിയുമെന്നാണ് വിശ്വാസം.

ഉത്തരേന്ത്യയിൽ,ആളുകൾ ദീപാവലി ആഘോഷിക്കുന്നത്, 14 വർഷത്തെ വനവാസത്തിന് ശേഷം, രാമനും സീതയും ലക്ഷ്മണനും അയോധ്യയിലേക്ക് തിരിച്ചെത്തിയതും, രാവണനുമായി യുദ്ധം ജയിച്ചതും അടയാളപ്പെടുത്തിയാണ്. ഈ ദിവസങ്ങളിൽ അയോധ്യയിലെ ജനങ്ങൾ ദീപങ്ങൾ കത്തിച്ച് വെച്ച് അവരെ സ്വാഗതം ചെയ്യും.

രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ ആശംസകൾ നേർന്നു. ഉത്തരേന്ത്യ സ്നേഹം പങ്കിടുന്നത് മധുരം വിളമ്പിയാണ്. ദീപാവലി വിവിധ മതപരമായ സംഭവങ്ങളുമായും ദേവതകളുമായും വ്യക്തിത്വങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. രാമന്‍ അസുരരാജാവായ രാവണനെ പരാജയപ്പെടുത്തി സീതയോടും സഹോദരന്‍ ലക്ഷ്മണനോടും ഒപ്പം അയോധ്യയിലേക്ക് മടങ്ങിയ ദിവസമാണ് ദീപാവലി എന്നാണ് ഒരു വിശ്വാസം.

പ്രധാനമായും ഒരു ഹിന്ദു ഉത്സവമായതിനാല്‍, ദീപാവലിയുടെ വ്യതിയാനങ്ങള്‍ മറ്റ് മതസ്ഥരും ആഘോഷിക്കുന്നു. ജൈ നമതക്കാര്‍ സ്വന്തം ദീപാവലി ആചരിക്കുന്നു. ഇത് മഹാവീരന്റെ അന്തിമ മോചനത്തെ അടയാളപ്പെടുത്തുന്നു. മുഗള്‍ തട വറയില്‍ നിന്ന് ഗുരു ഹര്‍ഗോബിന്ദിന്റെ മോചനത്തെ അടയാളപ്പെടുത്തുന്നതിനായി സിഖുകാര്‍ ബന്ദി ചോര്‍ ദിവസ് ആയി ആഘോഷിക്കുന്നു.

മറ്റ് ബുദ്ധമതക്കാരില്‍ നിന്ന് വ്യത്യസ്തമായി, ന്യൂവാര്‍ ബുദ്ധമതക്കാര്‍ ലക്ഷ്മിയെ ആരാധിച്ചുകൊണ്ട് ദീപാവലി ആഘോഷിക്കുന്നു. അതേസമയം കിഴക്കന്‍ ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ഹിന്ദുക്കള്‍ പൊതുവെ കാളി ദേവിയെ ആരാധിച്ചുകൊണ്ട് ദീപാവലി ആഘോഷിക്കുന്നു .

ഉത്സവ വേളയില്‍, ആഘോഷിക്കുന്നവര്‍ അവരുടെ വീടുകള്‍, ക്ഷേത്രങ്ങള്‍, ജോലി സ്ഥലങ്ങള്‍ എന്നിവ ദീപങ്ങള്‍ (എണ്ണ വിളക്കുകള്‍),മെഴുകുതിരികള്‍, വിളക്കുകള്‍ എന്നിവ ഉപയോഗിച്ച് പ്രകാശിപ്പിക്കുന്നു.പ്രത്യേകിച്ച് ഹിന്ദുക്കള്‍. ഉത്സവത്തിന്റെ എല്ലാ ദിവസവും പുലര്‍ച്ചെ ഒരു ആചാരപരമായ എണ്ണ കുളി നടത്തുന്നു.

Post a Comment

0 Comments