banner

കൊല്ലം കോർപ്പറേഷനിലെ എൽഡിഎഫ് ഭരണത്തിനെതിരായ യുഡിഎഫ് കുറ്റവിചാരണ യാത്ര ഇന്ന് ആരംഭിക്കുന്നു; അഞ്ചാലുംമൂട്ടിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും


അഞ്ചാലുംമൂട് : കൊല്ലം കോർപ്പറേഷനിലെ എൽഡിഎഫ് ഭരണത്തിനെതിരെ യുഡിഎഫ് സംഘടിപ്പിക്കുന്ന കുറ്റവിചാരണ യാത്ര ഇന്ന് (ഒക്ടോബർ 27) അഞ്ചാലുംമൂട് ജങ്ഷനിൽ ആരംഭിക്കും. എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ നേതൃത്വത്തിൽ നടക്കുന്ന നാലുദിന യാത്രയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രാവിലെ നിർവഹിക്കും. ഒക്ടോബർ 30-ന് കാവനാട് ജങ്ഷനിൽ നടക്കുന്ന സമാപന സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

നവംബർ 5-ന് രാവിലെ 10-ന് കോർപ്പറേഷൻ കാര്യാലയത്തിനു മുന്നിൽ നടക്കുന്ന സമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഔദ്യോഗിക കുറ്റപത്രം സമർപ്പിക്കും. ജോർജ് ഡി. കാട്ടിൽ, എം.എസ്. ഗോപകുമാർ എന്നിവർ ജാഥാ മാനേജർമാരായിരിക്കും. യാത്രയ്ക്ക് നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ വരവേൽപ്പ് നൽകാൻ യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. 

Post a Comment

0 Comments