കൊല്ലം : മത ആചാര അനുഷ്ഠാന പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യ അഭ്യസിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഭരണഘടനാദത്തമാണെന്നും എല്ലാ സ്കൂളുകളിലും അതിനുള്ള സ്വാതന്ത്ര്യം ലഭിക്കത്തക്കവണ്ണം സർക്കാർ ശാശ്വത പരിഹാരമുണ്ടാക്കണമെന്നും എസ് എം എ കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു .2026 ൽ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികഭാഗമായി സുന്നി മാനേജ്മെൻറ് അസോസിയേഷൻ സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന പ്രതിനിധി ക്യാമ്പ് നവംബർ 11 തിരൂരിൽ സംഘടിപ്പിച്ചിരിക്കുകയാണ്. ജില്ലയിൽ നിന്നും 55 പ്രതിനിധികളെ അതിൽ പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു.
അഞ്ച്സോണുകളിൽ നടന്ന മാനേജ്മെൻറ് വർക്ഷോപ്പുകൾ വിലയിരുത്തി വിജയകരമാണെന്ന് അംഗീകരിച്ചു നൂറോളം വരുന്ന മദ്രസകളിൽ പേരൻ്റ് , മാനേജ്മെൻറ്കളിൽ നിന്ന് മോണിറ്ററിംഗ് സമിതി രൂപീകരിക്കാൻ തീരുമാനിച്ചു ജില്ലാ തല സമിതി ഫള്ലുദ്ദീൻ ബാഖവി (ചടയമംഗലം) അയ്യൂബ് ഖാൻ മഹ്ളരി (കൊല്ലം വെസ്റ്റ്) അംജദ് ഖാൻ (കൊല്ലം ഈസ്റ്റ്)മുജീബ് ജൗഹരി (ശാസ്താംകോട്ട)സലാഹുദ്ദീൻ മദനി (കരുനാഗപ്പള്ളി )എന്നിവർ അടങ്ങുന്ന ഏഴംഗ സമിതി രൂപീകരിച്ചു. പ്രതിനിധി ക്യാമ്പിന്റെ സംഘാടന ചുമതല ശഹീർ ജൗഹരി ,അനസ് അസ്‌ലമി യെ ചുമതലപ്പെടുത്തി.
പ്രസിഡൻറ് സിദ്ദിഖ് മിസ്ബാഹി അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ശിഹാബ് ക്ലാപ്പന സ്വാഗതംപറഞ്ഞു അഞ്ചൽ നിസാ മുസ്ലിയാർ ചർച്ച ഉദ്ഘാടനം ചെയ്തു ട്രഷറർ താഹിർ ഹാജി നന്ദി പറഞ്ഞു. മുഹമ്മദ് സഖാഫിചിറവയൽ അസീസ് കയ്യാലക്കൽ നൗഷാദ് കരുനാഗപ്പള്ളി,അബ്ദുസമദ് അഷ്റഫി, കിളികൊല്ലൂർ വാഹിദ് തുടങ്ങിയവർ സംബന്ധിച്ചു.
0 Comments