banner

കൊല്ലത്ത് ഇത്തിക്കരയാറ്റിൽ കുളിക്കാനിറങ്ങിയ 45കാരനെ ഒഴുക്കിൽപെട്ട് കാണാതായി


കൊല്ലം : ആയൂർ പെരുങ്ങള്ളൂർ ഭാഗത്തുള്ള ചെക്ക് ഡാമിന് സമീപം ഇത്തിക്കരയാറ്റിൽ കുളിക്കാനിറങ്ങിയ 45കാരൻ ഒഴുക്കിൽ പെട്ട് കാണാതായി. ആയൂർ അകമൺ സ്വദേശി ബിനു കുമാർ (45) ആണാണ് കാണാതായത്.

വ്യാഴാഴ്ച രാവിലെ ഏകദേശം 10 മണിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങിയ ബിനുവിനെ ആറ്റിലെ ശക്തമായ ഒഴുക്ക് അടിച്ചു കൊണ്ടുപോയതായാണ് പ്രാഥമിക വിവരം.

സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ തിരച്ചിൽ ആരംഭിച്ചെങ്കിലും ബിനുവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. വിവരം ലഭിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സ്, പൊലീസ് സംഘം സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. 

സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Post a Comment

0 Comments