banner

കൊല്ലത്ത് കോൺഗ്രസ്സിൽ തിരഞ്ഞെടുപ്പ് കലഹം...!, മുൻ ഡിസിസി പ്രസിഡൻ്റിനെതിരെ പ്രതിഷേധ പോസ്റ്റർ; ബിന്ദു കൃഷ്ണ ബിജെപി ഏജൻ്റ് ആണോയെന്ന് പോസ്റ്ററിൽ ചോദ്യം


കൊല്ലം : തദ്ദേശ തെരഞ്ഞെടുപ്പിന് കോൺഗ്രസ് തയ്യാറെടുക്കുന്നതിനിടെ എ.ഐ.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദു കൃഷ്ണയ്ക്കെതിരെ പ്രതിഷേധ പോസ്റ്റർ. ഡിസിസി ഓഫീസിന് മുന്നിലാണ് പോസ്റ്റർ പതിപ്പിച്ചത്. ബിന്ദു കൃഷ്ണ ബിജെപി ഏജൻ്റ് ആണോയെന്നും, മധ്യപ്രദേശിൽ സിന്ധ്യയെങ്കിൽ കേരളത്തിലെ ഒറ്റുകാരിയാണ് ബിന്ദുകൃഷ്ണയെന്നും പോസ്റ്റർ പറയുന്നു.

ബിന്ദു കൃഷ്ണയുടെ ബിസിനസ് പാർട്ണർക്ക് നൽകാനുള്ളതല്ല കൊല്ലൂർവിള സീറ്റ് എന്നും, കൊല്ലൂർവിളയ്ക്ക് ആവശ്യം നിലവിലെ കൗൺസിലർ ഹംസത്തു ബീവി ആണെന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്. ബിന്ദു കൃഷ്ണയുടെ പടത്തിനൊപ്പം നരേന്ദ്ര മോദിയുടെയും താമര ചിഹ്നവും വെച്ച് പോസ്റ്റർ പതിപ്പിച്ചിട്ടുണ്ട്.

95 ശതമാനം മുസ്ലീം വോട്ടുള്ള കൊല്ലൂർ വിളയിൽ എൻഎസ്എസിന് എന്ത് കാര്യമെന്നും, കേരളത്തിലെ ഏറ്റവും വലിയ ജമാഅത്ത് ആയ കൊല്ലൂർവിളയിൽ, കൊല്ലൂർവിളക്കാരനല്ലാത്ത മാഷ്‌കൂറിന് എന്ത് കാര്യമെന്നും പോസ്റ്ററിൽ ചോദ്യമുണ്ട്. കൊല്ലത്ത് മത്സരിക്കാൻ സമുദായ നേതാക്കളുടെ പ്രീതിക്ക് വേണ്ടിയാണോ സീറ്റ് വിറ്റതെന്നും, ക്യാഷ് വാങ്ങിയാണോ കോൺഗ്രസ് ജയിക്കുന്ന സീറ്റ് വിറ്റതെന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്.

Post a Comment

0 Comments