banner

കൊല്ലം കൊട്ടിയത്ത് കെട്ടിടത്തിൽ വൻ തീപിടിത്തം...!, അപകട കാരണം ഷോർട്ട് സർക്യൂട്ടെന്ന് സംശയം

കൊല്ലം കൊട്ടിയത്ത് തിരുവനന്തപുരം-കൊല്ലം ദേശീയ പാതയോട് ചേർന്നുള്ള വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം

കൊല്ലം കൊട്ടിയത്ത് തിരുവനന്തപുരം-കൊല്ലം ദേശീയ പാതയോട് ചേർന്നുള്ള വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. കൊട്ടിയം ജംക്‌ഷനിൽ തിരുവനന്തപുരത്തേക്ക് പോകുന്ന സർവീസ് റോഡിലുള്ള ഷാർപ്പ് സ്റ്റുഡിയോയുടെ മൂന്നാമത്തെ നിലയിലാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് അനുമാനം. ആറ് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. 

തീപിടിത്തം ഉണ്ടായ കടയോട് ചേർന്ന് വസ്ത്ര നിർമ്മാണശാലകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അതിനാൽ, തീ മറ്റ് കെട്ടിടങ്ങളിലേക്കോ സ്ഥാപനങ്ങളിലേക്കോ പടരാതിരിക്കാൻ അതീവ ജാഗ്രതയോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് ഫയർഫോഴ്സ് നടത്തിയത്.

ഷീറ്റുകൊണ്ട് പാകിയതാണ് കെട്ടിടത്തിന്റെ മൂന്നാം നില. നാശനഷ്ടങ്ങളുടെ കണക്ക് വ്യക്തമായി പുറത്തുവന്നിട്ടില്ല.

Post a Comment

0 Comments