തൃക്കരുവ : തൃക്കരുവ ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ അഞ്ചുവർഷമായി യുഡിഎഫ് ഭരണസമിതിയുടെ വികസന മുരടിപ്പിനെതിരെ എൽഡിഎഫ് തൃക്കരുവ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട ജാഥ സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം സാമ്പ്രാണിക്കോടിയിൽ നിന്ന് ആരംഭിച്ച ജാഥ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.കെ. അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു.
സിപിഎം അഞ്ചാലുംമൂട് ഏരിയ കമ്മിറ്റി അംഗം ടി.എസ്. ഗിരി ജാഥയുടെ ക്യാപ്റ്റനായും, സിപിഐ നേതാവ് അനീഷ് അഷ്ടമുടിയും കേരള കോൺഗ്രസ് (ബി) നേതാവ് ബിജു കരുവയും വൈസ് ക്യാപ്റ്റന്മാരായും, സിപിഎം അഞ്ചാലുംമൂട് ഏരിയ സെന്റർ അംഗം ബൈജു ജോസഫ് മാനേജരായും ജാഥയ്ക്ക് നേതൃത്വം നൽകി. തൃക്കരുവ പഞ്ചായത്തിലെ വിവിധ വാർഡ് കമ്മിറ്റികൾ ജാഥയ്ക്ക് സ്വീകരണം ഒരുക്കി.
അഷ്ടമുടി കുരുമ്പലമൂട്ടിൽ സമാപിച്ച ജാഥയിൽ സിപിഎം അഞ്ചാലുംമൂട് ഏരിയ സെക്രട്ടറി കെ.ജി. ബിജു സംസാരിച്ചു. സിപിഎം, സിപിഐ, കേരള കോൺഗ്രസ് (ബി) ഉൾപ്പെടെയുള്ള വിവിധ വർഗ-ബഹുജന സംഘടനകളിലെ നേതാക്കളും പ്രവർത്തകരും ജാഥയിൽ പങ്കെടുത്തു.

0 Comments