അങ്കമാലി : എറണാകുളം കറുകുറ്റി കരിപ്പാലയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മൂമ്മ അറസ്റ്റില്‍. കരിപ്പാല പയ്യപ്പിള്ളി വീട്ടില്‍ എൽസിയാണ് (63) ആണ് അറസ്റ്റിലായത്. ചെല്ലാനം ആറാട്ട് പുഴക്കടവില്‍ ആന്റണിയുടെയും റൂത്തിന്റെയും മകള്‍ ഡെല്‍ന മരിയ സാറയാണ് കഴിഞ്ഞ ദിവസം കൊല ചെയ്യപ്പെട്ടത്. മാനസിക വിഭ്രാന്തിയാണോ കൊലയ്ക്ക് കാരണമെന്നാണ് സംശയം. ദേഷ്യം കൊണ്ട് ചെയ്തതെന്നാണ് ഇവർ നൽകിയിരിക്കുന്ന മൊഴി.
കുഞ്ഞിനെ റോസിയുടെ അടുത്ത് കിടത്തിയശേഷം എൽസിക്ക് കഞ്ഞിയെടുക്കാനായി റൂത്ത് അടുക്കളയിലേക്ക് പോയ സമയത്താണ് ദാരുണമായ സംഭവം നടന്നത്. എൽസി കത്തികൊണ്ട് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. കൊലപാതകം നടത്താനുള്ള കത്തി പ്രതി മുന്‍പേ കരുതിവെച്ചിരുന്നു. കുട്ടിയെ കൊലപ്പെടുത്താനുള്ള കാരണത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരുകയാണ്.
0 Comments