banner

വോട്ടെടുപ്പ് സുഗമവും സമാധാനപരവുമായിരുന്നെന്ന് ജില്ലാ കലക്ടർ; 8.30 വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ വോട്ടിംഗ് ശതമാനം 70 കടന്നു


കൊല്ലം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ജില്ലയിൽ സമാധാനപരവും സുഗമവുമായി നടത്താനായെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ എൻ. ദേവിദാസ് അറിയിച്ചു. ജില്ലയിലെ വിവിധ പോളിംഗ് സ്റ്റേഷനുകൾ സന്ദർശിച്ച് വോട്ടെടുപ്പ് പുരോഗതി വിലയിരുത്തിയ ശേഷമാണ് കലക്ടർ പ്രതികരിച്ചത്. വോട്ടർമാർക്ക് ആവശ്യമായ സൗകര്യങ്ങൾ എല്ലായിടത്തും ഒരുക്കിയിരുന്നുവെന്നും ഉദ്യോഗസ്ഥരുടെയും വോട്ടർമാരുടെയും മികച്ച സഹകരണം വോട്ടെടുപ്പ് പ്രക്രിയയെ കൂടുതൽ സുതാര്യമാക്കിയതായും അദ്ദേഹം പറഞ്ഞു.

പ്രായമായവർ, അവശർ, ഭിന്നശേഷിക്കാർ എന്നിവർക്കായി പ്രത്യേക സൗകര്യങ്ങളും പിന്തുണയും ഒരുക്കിയിരുന്നു. പരമാവധി പേർ വോട്ട് ചെയ്യാനെത്തിയതായാണ് വിലയിരുത്തൽ. പോളിംഗ് വിവരങ്ങൾ നിരീക്ഷിക്കുന്നതിനായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സജ്ജമാക്കിയ പ്രത്യേക കൺട്രോൾ റൂമിന്റെ പ്രവർത്തനം തൃപ്തികരമാണെന്നും കലക്ടർ കൂട്ടിച്ചേർത്തു.

പൊതുനിരീക്ഷകൻ സബിൻ സമീദ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ബി. ജയശ്രീ, എൻ.ഐ.സി. ജില്ലാ ഓഫീസർ സുമൽ കുമാർ, ഐ.ടി മിഷൻ ജില്ലാ കോ–ഓർഡിനേറ്റർ ജിതിൻ രാജു, സൂപ്രണ്ടുമാരായ രമേഷ് മാധവൻ, കെ. സുരേഷ് കുമാർ എന്നിവർ സന്ദർശനവുമായി ബന്ധപ്പെട്ട് പങ്കെടുത്തു.

ജില്ലയിൽ വോട്ടിംഗ് ശതമാനം 70.36%
(വൈകിട്ട് 8.30 വരെയുള്ള കണക്കുകൾ)

ജില്ലയിൽ വോട്ടർമാരുടെ ഉയർന്ന പങ്കാളിത്തമാണ് ഈ തവണ രേഖപ്പെടുത്തിയിരിക്കുന്നത്. മൊത്തം 22,71,343 വോട്ടർമാരിൽ 15,98,143 പേർ വോട്ട് രേഖപ്പെടുത്തി.

സ്ത്രീകൾ: 8,71,942 (71.48%)

പുരുഷന്മാർ: 7,26,195 (69.06%)

ട്രാൻസ്ജെൻഡർ: 6 (26.09%)


കോർപ്പറേഷനുകൾക്കും നഗരസഭകൾക്കും മികച്ച പങ്കാളിത്തം

കോർപ്പറേഷൻ – 63.26%

നഗരസഭകൾ:

പരവൂർ – 69.18%

പുനലൂർ – 68.85%

കരുനാഗപ്പള്ളി – 74.02%

കൊട്ടാരക്കര – 66.19%


ബ്ലോക്കുകൾ – ശരാശരിക്ക് മുകളിലെ വോട്ടിംഗ്

1. ഓച്ചിറ – 74.79%


2. ശാസ്താംകോട്ട – 74.52%


3. വെട്ടിക്കവല – 70.27%


4. പത്തനാപുരം – 68.5%


5. അഞ്ചൽ – 69.01%


6. കൊട്ടാരക്കര – 70.89%


7. ചിറ്റുമല – 72.38%


8. ചവറ – 73.06%


9. മുഖത്തല – 72.02%


10. ചടയമംഗലം – 71.49%


11. ഇത്തിക്കര – 70.3%

Post a Comment

0 Comments